പ്രാദേശികം

മുസ്ലിം ലീഗ് ധർണ നടത്തി

ഈരാറ്റുപേട്ട: വൈദ്യുതി വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.  കെ.എസ്.ഇ.ബി ഓഫീസ് മുന്നിലെ  ധർണ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം.പി.സലീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. ബാസിത് , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി പി. നാസർ, നഗരസഭാ പ്രസിഡൻ്റ് അൻവർ അലിയാർ, വി.എം.സിറാജ് , അബ്സാർ മുരിക്കോലി ,സി കെ.ബഷീർ, വി.പി.മജീദ്, സിറാജ് കണ്ടത്തിൽ , അൽഫാജ് ഖാൻ എന്നിവർ സംസാരിച്ചു.