വേണം, മുൻകരുതൽ
🔹അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുക. പകലും രാത്രിയിലും കതകു പൂട്ടിയെന്ന് ഉറപ്പു വരുത്തുക.
🔹എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുക.
🔹വാതിലിന്റെ പിന്നിൽ ഇരുമ്പി ന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും.
•🔹 ജനൽ പാളികൾ രാത്രി അടച്ചി ടു ക
🔹. അടുക്കളഭാഗത്തും വീടിൻ്റെ മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
🔹കവർച്ചക്കാർക്ക് ഉപയോഗപ്രദ മാകുന്ന ഉപകരണങ്ങൾ, ആയു ധങ്ങൾ എന്നിവ വീടിനു പുറത്തു സൂക്ഷിക്കരുത്.
🔹 രാത്രി പുറത്തു ടാപ്പിൽ നിന്നു വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്.
🔹രാത്രി കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാലോ, ആരെങ്കിലും വാതിലിൽ മുട്ടിയാലോ ഉടൻ വാതിൽ തുറക്കരുത്. അയൽവാ സികളെ വിവരം അറിയിക്കുക.
🔹 പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
കുറുവ സംഘത്തിൻ്റെ ഭീഷണി സമീപ ജില്ലക ളിൽ ഉള്ളതു കൊണ്ടു കോട്ടയത്തും പട്രോളി ങ് ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെ 2 മുതൽ 5 വരെയാണു കൂടുതലായും പട്രോളിങ് നട ത്തുന്നത്. വലിയ വീടുകളെക്കാളും ഉറപ്പില്ലാത്ത വാതിലു കൾ ഉള്ള ചെറിയ വീടുകളിലാണു പ്രധാനമായും മോഷണം നടക്കുന്നത്.
എ.ഷാഹുൽ ഹമീദ് ജില്ലാ പൊലീസ് മേധാവി