പ്രവാസം

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

റിയാദ്: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനവും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കൂടാതെ വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ 

Also :