യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്നര്‍ ലഭ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് ഒരു കാരണമാണ്.വരും ദിവസങ്ങളില്‍ വിലക്കുറവ് രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരി, ശീതീകരിച്ച ചിക്കന്‍, പാചകത്തിനായുള്ള എണ്ണ എന്നിവയ്ക്കുള്‍പ്പെടെ മൊത്തവിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്.
എന്നാല്‍, ഇറക്കുമതിച്ചെലവ് കുറഞ്ഞെങ്കിലും ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. അതേസമയം, വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ലെന്നും ഇറക്കുമതിച്ചെലവ് കുറച്ചിട്ടും വ്യാപാരികള്‍ സാധനങ്ങളുടെ വില കുറയ്ക്കുന്നില്ലെന്നും ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നുണ്ട്.