ഈരാറ്റുപേട്ട മുസ്ലിം ഗേൾസിലെ 1999 ബാച്ച് SSLC വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പുന:സമാഗമം ശ്രദ്ധേയമായി. ഏറെ നാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടിയ സഹപാഠികൾ തമ്മിൽ സ്നേഹ വിശേഷങ്ങൾ പങ്കുവെച്ചു.
മഴവില്ലോർ മ കൂട്ടായ്മയുടെ പ്രസിഡൻറ് ഫാസിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ് ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷമീമ പി എസ് സ്വാഗതം പറഞ്ഞു. അക്കാലത്തെ അധ്യാപകരെ ആദരിച്ചു. സീനത്ത്, ഷെഫീന, നൂറ, സൗമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.