പ്രാദേശികം

സാദിഖലി തങ്ങൾക്ക് ഉജ്ജല സ്വീകരണം നൽകി ഈരാറ്റുപേട്ട നഗരം

ഈരാറ്റുപേട്ട: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഈരാറ്റുപേട്ടയിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് മുസ് ലിം ലീഗ് നഗര സഭാ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം 7 ന്ഉജ്ജലവരവേൽപ്പാണ് ഈരാറ്റുപേട്ടയിൽ നൽകിയത്.

സാദിഖലി തങ്ങളെ വരവേൽക്കാൻ നാട് ദിവസങ്ങ ളായി ഒരുക്കത്തിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം  സാദിഖലി തങ്ങൾ കടന്നു വന്ന വഴികൾ ഓരോന്നും ഹരിതശോഭ നിറഞ്ഞു നിന്നു.
ഈരാറ്റുപേട്ട നഗരം ഹരിതപതാകകളാൽ പ്രകാശിതമായി. കൊടിതോരണങ്ങളും തേനൂറുന്ന ഇശലുകളും നഗരത്തെ ഉൽസവ ലഹരിയിലാക്കി.

തങ്ങൾ എത്തുന്നതിനുമണിക്കു റുകൾക്കു മുൻപു തന്നെ പി.എം.സി ജംഗ്ഷനിൽ പ്രവർത്തരും ജനങ്ങളും തടിച്ചു കൂടി. അവിടെ നിന്ന് തങ്ങൾ 
തുറന്ന വാഹന ത്തിൽ നഗരവീഥിയിലൂടെ ആ യിരങ്ങളുടെ അകമ്പടിയോടെ സമ്മേളന സ്ഥലമായ മുട്ടം ജംഗ്ഷനിലേക്ക് ആനയിച്ചു. തങ്ങളോടൊപ്പംകോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ജില്ലാജനറൽ സെക്രട്ടറി റഫീക് മണിമല ,ജില്ലാ വൈസ് പ്രസിഡന്റ് ഹാജി കെ.എ. മുഹമ്മദ് അഷറഫ് എന്നിവരുണ്ടായിരുന്നു.

ജാഥ  യ്ക്കു വാദ്യമേളങ്ങളും ചെണ്ട മേളങ്ങളും കുതിരകളും കൊഴുപ്പേകി . ജാഥയെ സ്വീകരിക്കുന്നതിന് റോഡിന് ഇരുവശത്തും സമ്മേളന സ്ഥല മായ വടക്കേക്കരയിലെ മുട്ടും ജംഗ്ഷനിലുംആയിരങ്ങളാണ് എത്തിച്ചേർന്നത്.മുൻസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,നഗരസഭാ പ്രസിഡന്റ് കെ.എ.മുഹമ്മദ് ഹാഷിം, ജില്ലാ വൈസ് പ്രസിഡൻറ് വി.എം.സിറാജ്. ജില്ലാ സെക്രട്ടറിമാരായ സി.പി.ബാസിത്, വി.പി.മജീദ്  യു ത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹീൻ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.പി' നാസർ പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് എം.പി. സലീംവി.എം. സിറാജ്, നഗരസഭാ ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ, അഡ്വ. പീരു മുഹമ്മദ് ഖാൻ ,നാസർ വെളളൂപ്പറമ്പിൽ, പി.എം.അബ്ദുൽ ഖാദർ ,

റാസി ചെറിയ വല്ലം, അഫ് സൽ വെള്ളൂപ്പറമ്പിൽ, അമീൻ പിട്ടയിൽ, ഒബി. യഹിയാ സലിം, അബ്സാർ മുരുക്കോലി , കെ.പി.ത്വാഹാ, അൻവർ അലിയാർ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. സ്വീകരണ സമ്മേളനത്തിൽ മുസ് ലിം ലീഗ് നഗരസഭ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ്കാടേരി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാ റഷീദ്, അഡ്വ.മുഹമ്മദ് ഷാ, അഡ്വ.മുഹമ്മദ് ഇല്ല്യാസ് എന്നിവർ സംസാരിച്ചു.വി.എം.സിറാജ് സ്വാഗതം പറഞ്ഞു