പ്രാദേശികം

ജലവിതരണ പദ്ധതി ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട . നഗരസഭയുടെ മേജർ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കാട്ടാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പുതിയ അംഗൻവാടി സബ് സെൻ്റർ  കെട്ടിടത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും രാജ്യസഭ എം.പിയുമായ അഡ്വ .ജെ ബി മേത്തർ നിർവ്വഹിച്ചു.ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ കൗൺസിലർമാരായ സുനിത ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ ,നാസർ വെള്ളൂപ്പറമ്പിൽ ,സുനിൽ കുമാർ ,പി .എം അബ്ദുൽ ഖാദർ ,അൻസൽനപരിക്കുട്ടി ,അൻസർ പുള്ളോലിൽ ,ഫാസില അബ്സാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനസ് നാസർ ,സി.പി ബാസിത് ,കെ.ഐ നൗഷാദ് ,അഡ്വ.ജെയിംസ് വലിയ വീട്ടിൽ ,കെ.ഇ.എ ഖാദർ ,റസാഖ് മoത്തിൽ ,സിറാജ് പടിപ്പുരയ്ക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.