ഈരാറ്റുപേട്ട: കേരളത്തിൽ സുലഭമായി മദ്യം ഒഴുക്കുന്ന ഇടത് സർക്കാറിന്റെ തെറ്റായ മദ്യ നയത്തിനെതിരെ വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേക്കരയിൽ സായാഹ്ന ധർണ നടത്തി. പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു ധർണ ഉദ്ഘാടനം ചെയ്തു.
ജനകീയ സർക്കാർ എന്ന് അവകാശപെടുന്നവർ ജനവിരുദ്ധമായ നയം സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം രൂപപെടുമെന്ന് അദ്ധേഹം പറഞ്ഞു.പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി എം ഷഹീർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ് പൊതുപ്രവർത്തകൻ ഒ ഡി കുര്യാക്കോസ്, പി കെ ഷാഫി നഗരസഭ കൗൺസിലർ എസ് കെ നൗഫൽ,യൂസഫ് ഹിബ, നോബിൾ ജോസഫ്എന്നിവർ നേതൃത്വം നൽകി.