ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റു. മേലെടുക്കം റൂട്ടിൽ എസ് വളവിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ബൈക്ക് റബർ തോട്ടത്തിലൂടെ താഴേക്ക് പതിച്ചു. അപകടത്തിൽ ഒരു യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. അരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി എത്തിയ വാഹനത്തിൽ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.