സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിറ്റരത്തരം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റർ റിലീസ്. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റർ അരക്കിട്ടുറപ്പിക്കുന്നുണ്ട്.
ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.