കോട്ടയം: സ്വർണം പൂജിച്ചാൽ വരാൻ പോകുന്ന ഭാഗ്യങ്ങളെക്കുറിച്ച് കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. കൈയിലിരുന്ന സ്വർണം പൂജിക്കാൻ നൽകി. ഭാഗ്യം വരുന്നതും ഓർത്തിരുന്നപ്പോൾ എല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി.സ്വർണം പൂജിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയില്‍.
പാലാ സ്വദേശി ഷാജിത ഷെരീഫാണ് പിടിയിലായത്.കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയുടെ സ്വർണമാണ് ഇവർ തട്ടിയെടുത്തത്.സ്വർണം പൂജിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷാജിതയോടൊപ്പം തട്ടിപ്പ് നടത്തിയ കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.