കോട്ടയം

ഈ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം. കേരള കോൺഗ്രസ്‌ (എം)

ഈരാറ്റുപേട്ട.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ്‌ (എം) നേതൃയോഗം ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു

 നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

 സണ്ണിമാത്യുവടക്കേമുളഞ്ഞനാൽ,ദേവസ്യാച്ഛൻവാണിയപുര, സോജൻ ആലക്കുളംസണ്ണി വാവലാങ്കൽ,, സാജു പുല്ലാട്ട്, ജാൻസ് വയലികുന്നേൽ, തങ്കച്ഛൻ കാരക്കാട്ട്,  ഔസേപ്പച്ചൻ കല്ലങ്കാട്ട്, റോയ് വിളക്കുന്നേൽ, തോമസ് കട്ടയ്ക്കൽ, ജോസുകുട്ടി കല്ലൂർ, ഡേവിസ് പാമ്പ്ലാനി, അലൻ വാണിയപുര എന്നിവർ സംസാരിച്ചു