കേരളം

തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു

തേനി: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനി പെരിയകുളത്താണ് സംഭവം. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ഏര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഇവര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.