യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്‌നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച് യാത്രക്കിടെയുള്ള ഛര്‍ദ്ദി തടഞ്ഞു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഇത്തരം മരുന്നുകളേക്കാള്‍ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികള്‍ തേടുന്നത് തന്നെയാണ്.
സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കി, ശരീരത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. യാത്രക്കിടെ അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാന്‍ തികട്ടി വരികയോ ചെയ്താല്‍ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛര്‍ദ്ദിക്ക് ശമനം നല്‍കും.
യാത്രയിലുടനീളം തുടര്‍ച്ചയായി പുസ്തകം വായന, ഫോണില്‍ തന്നെ നോക്കിയിരിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അല്‍പ്പ നേരം വിശ്രമിക്കാന്‍ വിടണം. യാത്രക്കിടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തികള്‍ക്ക് പകരം, ബ്രേക്ക് നല്‍കി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദില്‍ പ്രശ്നമുള്ളവര്‍ യാത്രക്കിടെ നാരങ്ങ കയ്യില്‍ കരുതാവുന്നതാണ്.
നാരങ്ങയുടെ മണം ഛര്‍ദ്ദിക്ക് ശമനം നല്‍കും. പറ്റുമെങ്കില്‍ നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും സൂക്ഷിക്കാനായാല്‍ നല്ലത്. ഛര്‍ദ്ദിക്കാന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങയില്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ചവക്കുന്നത് ഫലം ചെയ്യും.