കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക്‌ 2024-25 വാർഷിക പദ്ധതി പ്രകാരം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. 13 വാർഡുകളിലായി 14 അംഗൻവാടികളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അംഗൻവാടികളെ സ്മാർട്ട് അംഗനവാടികളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്.

അംഗൻവാടികളിലെല്ലാം ബേബി ഫ്രണ്ട്ലി പെയിന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അംഗൻവാടികൾക്കുള്ള കളിപ്പാട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, നജീമ പരികൊച്ച്,ഐ സി ഡി എസ് സൂപ്പർവൈസർ ബുഷ്‌റ അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

📲 വാർത്തകൾ നൽകാനും പരസ്യങ്ങൾക്കും ബന്ധപ്പെടുക :Ph: 96564 76737