പ്രാദേശികം

വ്യാപാരോത്സവം 14 മുതൽ ഈരാറ്റുപേട്ടയിൽ


 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 'നഗരോത്സവവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരോത്സവവും' ആരംഭിക്കുന്നു. ജനുവരി 5 മുതൽ 15വരെ തീയതികളിലാണ് നഗരോത്സവം പി.ടി എം എസ് ഓഡിറ്റോറിയത്തിൽ നട ക്കുന്നത്. അതിന് മുന്നോടിയായി ഈ മാസം14-ബുധനാഴ്ച മുതൽ വ്യാപാരോത്സവം തുടങ്ങുന്നതും 2023 ജനുവരി 14-ാ ം തീയതി അവസാനി ക്കുന്നതുമാണെന്ന് കേരള വ്യാപാരി വ്യവസായി എ കോപന സമിതി യൂണിറ്റ് പ്രസിഡൻ്റ്  എ എം.എ ഖാദർ ,സെക്രട്ടറി റ്റിറ്റി മാത്യൂ, ട്രഷറർ വിനോദ് ബി നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു'

ഇക്കാലയളവിൽ ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്തക്കൾക്ക് സൗജന്യ കൂപ്പണുകൾ വിതരണം ചെയ്യുന്നതും അവ നറുക്കിട്ട് ആഴ്ചതോറും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. കൂടാതെ ബംബർ സമ്മാനം, പ്രോത്സാഹനസമ്മാനങ്ങൾ എന്നിവയും നൽകുന്നതാണ്. ഇതിനെല്ലാം പുറമെ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ റിഡക്ഷൻ നൽകുകയും ചെയ്യുന്ന താണ്.

പരിപാടികളുടെ വിജയത്തിനായി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരം ഭിച്ച് കഴിഞ്ഞതായുംഒരു ഉത്സവപ്രതീതി ഉണ്ടാകത്തക്കതരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിങ്ങുന്നതെന്ന് അവർ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ കെ.എച്ച്.അജീബ്, റഊഫ് മേത്തർ, ഷെരീഫ് കണ്ടത്തിൽ, റഈസ് പടിപ്പുരയ്ക്കൽ, സോയി തോമസ് എന്നിവർ പങ്കെടുത്തു.