േലുകാവ്: കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന "ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ..." എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാരാംവേലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ്, പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തോമസ് നെല്ലൻകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
കോട്ടയം