ജനറൽ

മനോഹരമായ രണ്ട് പുഞ്ചിരികൾ, ഹോസ്പിറ്റലിൽ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ ചാഞ്ഞുള്ള മനോഹരമായ ഒരു സെൽഫിയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരും പുഞ്ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്.

ചിത്രത്തിന് താഴെ ആരാധകരുടെയും സിനിമാപ്രേമികളുടെയും കമന്റുകളും ഒരുപാടുണ്ട്. ആശുപത്രിക്കിടക്കയിൽനിന്നുള്ള നിന്നുള്ള പടം ആയതുകൊണ്ട് തന്നെ ഈസ്റ്റർ ദിനത്തിൽ താൻ തിരിച്ചുവരും എന്ന സന്ദേശമാണ് ബാല നൽകുന്നത് എന്ന് ചിലർ പറയുന്നു. ചിലർ ബാലയുടെ നല്ല ആരോഗ്യത്തിന് വേണ്ടി ആശംസിക്കുകയും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.