കട്ടപ്പന: ഇടുക്കിയിലേക്ക് കടത്തിയ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കൽതൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45) കൽതൊട്ടി കടുപ്പിൽ റോയി എബ്രഹാം (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43), ഫൈസി മുഹമ്മദ് ഫാസിൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാപേട്ടയിലെ ഇവരുടെ ഗോഡൌണിൽനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു.ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി വാഹനത്തിൽ കടത്തിയ വൻ സ്ഫോടകവ സ്തുശേഖരം
വണ്ടൻമേട് പൊലീസ് ശനിയാഴ്ച പിടിച്ചെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവർ പിടിയിലായത്.പ്രതികളിൽനിന്ന് 22 ജലാറ്റിൻ സ്റ്റിക്കുകളും 35 ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി.വളകോട് കുര്യൻകണ്ടത്ത് കുളം നിർമാണത്തിന് വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയ തെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.
ചിത്രം ; അറസ്റ്റിലായ ജോസഫ് മാത്യു, റോയി എബ്രഹാം