പ്രവാസം

UAE: ദുബായിൽ പെട്രോൾ വില വീണ്ടും കുറഞ്ഞു​

ദുബായിൽ ​ഒക്​ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്​ വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്​ വിലയിൽ കുറവു വരുന്നത്​ 

പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്​​. സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു. സെപ്റ്റംബറിൽ 3.30 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്​.

കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​.