പ്രാദേശികം

ഈരാറ്റുപേട്ട വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ, മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി യു.ഡി.എഫ് ബഹുജന സദസ്

ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ. മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി നടത്തിയ വമ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. ഈരാറ്റുപേട്ടയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ തന്നെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് പിൻവലിച്ച് ഈരാറ്റുപേട്ടക്കാരോട് മാപ്പ് പറയണമെന്ന് കെ.എം.എ ഷുക്കൂർ ആവശ്യപ്പെട്ടു.വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യൂ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, വി.എം.സിറാജ്, സി.പി. ബാസിത്, കെ.എ. മാഹിൻ, അഡ്വ.വി.പി.നാസർ ,.അഡ്വ.ജോമോൻ ഐക്കര, അഡ്വ.സതീഷ് കുമാർ, റാസി ചെറിയ വല്ലം, എം.പി.സലീം,കെ.കെ.സാദിഖ്, അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ,കെ.എ മുഹമ്മദ് ഹാഷിം, അമീൻ പിട്ടയിൽ ,അബ്സാർ മുരിക്കോലി,അനസ് നാസർ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു