പ്രാദേശികം

യു ഡി എഫ് ധർണ നടത്തി

ഈരാറ്റുപേട്ട .പദ്ധതിവിഹിതം വെട്ടികുറകുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അധികാര വികേന്ദ്രികരണം തകർക്കാനുള എൽ.ഡി.എഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക് മുമ്പിൽ യു ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ ഓഫീസിനു മുന്നിൽ നഗരസഭ കൗണ്സിലർമാർ ധാരണ നടത്തി. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. ജോമോൻ ഐകര ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുഹുറ അബ്ദുൽഖാദർ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇല്ല്യാസ് , യു.ഡി.എഫ് മണ്ഡലം കൺവീനർ പി എച് നൗഷാദ് മുസ്ലിം ലീഗ് നഗരസഭാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം നഗരസഭ കൗണ്സിലർമാരായ നാസർ വെള്ളൂപറമ്പിൽ, പി എം അബ്ദുൽഖാദർ, അൻസർ പുള്ളോലിൽ, സുനിൽ കുമാർ, ഫസൽ റഷീദ്, സുനിത ഇസ്മായിൽ, അന്സൽന പരികുട്ടി, അബസാർ മുരുകോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പടം  പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വെട്ടി കുറച്ചതിനെ തിരെ യു ഡി.എഫ് കൗൺസിലറന്മാർ ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ