കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ആഫീസിനു മുൻപിൽ വഞ്ചനാ ദിനം ആചരിച്ചു. മെഡിസിപ്പ് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ച് എല്ലാ പെൻഷൻകാർക്കും ക്ഷാമബത്ത ഉറപ്പാക്കണമെന്ന് യോഗം ഉൽഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ .ശ്രീകല ആവശ്യപ്പെട്ടു. പ്രസിടണ്ട് ജോൺസൺ ചെറുവള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമ്മേളനം ആർ.ശ്രീകല ഉൽഘാടനം ചെയ്തു. പി.ച്ച് .നൗഷാദ്, എ.ജെ. ദേവസ്യാ, എ.സി രമേശ്, തോമസ് തടിക്കൻ , റ്റി.സി. ഗോപാലകൃഷ്ണൻ , സി.വി. ജോസ് , ജോണി മുണ്ടമറ്റം, അബ്ദുൾ ഷുക്കൂർ , റോയി പള്ളിപറബിൽ, വർക്കി കുറ്റിയാനിക്കൽ , പി.കെ ഗോപി , ജബാർ മറ്റക്കാട് എന്നിവർ പ്രസംഗിച്ചു.
പ്രാദേശികം