പ്രാദേശികം

ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ഈരാറ്റുപേട്ട: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ മാസത്തിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. മാനേജർ പ്രൊഫ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽഖാദർ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. നഗര വൈസ് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇല്ല്യാസ്, കൗൺസിലർ അനസ് പാറയിൽ വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ, പി ടി എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി വിഷയമ വതരിപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് ലീനാ എം.പി സ്വാഗതവും, പ്രിൻസിപ്പാൽ ഫൗസിയാ ബീവി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ ,പി ടി എ കമ്മിറ്റിയംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, മറ്റിതര അധ്യാപകർ എന്നിവർ പങ്കെടുത്തു. മാന്വൽ പ്രകാരമുള്ള വിവിധ കമ്മിറ്റികളുടെയും സംഘാടകസമിതിയുടെയും രൂപീകരണവും നടന്നു