പ്രാദേശികം

ഉപജില്ല സ്കൂള്‍ കലോത്സവം വേദികള്‍ ഉണര്‍ന്നു.

ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് രാവിലെ ഒമ്പതിന്  സെന്റ് പോൾസ് ഹയര്‍സെക്കന്ററി വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന്  സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ മാണി.സി.കാപ്പന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംല ബീവി, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ്, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍. ധര്‍മകീര്‍ത്തി,എന്നിവര്‍ സംസാരിച്ചു.കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ആറ് വേദികളിലായി ഭരതനാട്യം, കുച്ചപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തയിനങ്ങളും സംഘഗാനം, പദ്യംചൊല്ലല്‍, ലളിതഗാനം, പ്രസംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളും ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളും  അറബിക് കലോത്സവവും നടന്നു.ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും.