പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനന്ന ജനകീയ സ്വപ്നം സാക്ഷാത്കരിക്കാൻ തടസ്സങ്ങൾ നീക്കാൻ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക.

 

ഈരാറ്റുപേട്ട. മാറി മാറിയുള്ള ഭരണാധികാരികളുടെ ക്രൂരമായ അഗണനയ്ക്ക് എന്നും വിധേയമായി കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ടയ്ക്ക് സിവിൽ സ്റ്റേഷൻ വിഷയത്തിലും ഒടുവിൽ ലഭിച്ചത് അപമാനം മാത്രം. കാലങ്ങളായി കാടു പിടിച്ചു കിടക്കുന്ന പൊലീസ് സ്റ്റേഷൻ വളപ്പിലെ രണ്ടേമുക്കാൽ ഏകറിൽ 50 സെന്റ് സ്ഥലം മാത്രമാണ് എം എൽ എ യും സി പി ഐ അടക്കമുള്ള കക്ഷികളും സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ആവശ്യപ്പെട്ടത്. എന്നാൽ , ഈ ആവശ്യം പാടെ തള്ളിക്കളത്തെന്ന് മാത്രമല്ല ഇതു സംബന്ധമായി ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് ചീഫിന് കൈമാറിയ റിപ്പോർട്ടും നാടിന് അപമാനമായി. ഈ പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങൾ, ഭീകരവാദ പ്രശ്‌നങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനായും ഭീകര വിരുദ്ധ പൊലീസ് പരിശീലന കേന്ദ്രത്തിനായും ഉപയോഗപ്പെടുത്താനുള്ളതാണ് എന്ന റിപ്പോർട്ടാണ് വിവാദമായത്.

ഈരാറ്റുപേട്ടയെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ സംബന്ധിച്ച് എം എൽ എ സെബാസ്റ്യൻ കുളത്തുങ്കലും സി പി എം നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മാഹിൻ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയെ സംബന്ധിച്ച് പൊലീസിന്റെ അഭിപ്രായം തന്നെയാണോ സി പി എമ്മിനെന്നും അങ്ങനെയല്ലെങ്കിൽ റിപ്പോർട്ടിനെ തള്ളിപ്പറയാൻ സി പി എം തയാറാകുമോ എന്നും മാഹിൻ ചോദിച്ചു.

ജില്ലയിലെ മറ്റു നഗരസഭകളെ അപേക്ഷിച്ച് പൊലീസ് കേസുകൾ ഏറ്റവും കുറഞ്ഞ നഗരസഭയെന്ന ഖ്യാതിയുള്ള ഈരാറ്റുപേട്ടയ്ക്കെതിരെ
യുള്ള ആരോപണങ്ങളെ ശക്തമായി ചെറുക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും