തലനാട് : ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ ആരംഭിച്ചു. തലനാട് ചാമപ്പാറയിൽ നിന്നും രാവിലെ ഒമ്പത്തിന് ആരംഭിച്ച ജാഥ മജിഷ്യൻ പി എം മിത്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കാർത്തിക ജയൻ ആദ്യക്ഷയായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അനൂപ് കെ കുമാർ, ആശാ റിജു, ലോക്കൽ സെക്രട്ടറി ജോസഫ് ഡേവിഡ്, ലോക്കൽ കമ്മിറ്റി അംഗം ഐബി റിജു, ബ്രാഞ്ച് സെക്രട്ടറി ജയൻ അലഞ്ചേരി,തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ രാഖിണി ശിവരാമൻ, സോണി ബിനീഷ്, ബാലസംഘം ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ്, ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ, ഏരിയ പ്രസിഡന്റ് സുമിനാമോൾ ഹുസൈൻ, കൺവീനർ വികെ ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അസ്‌ലം , സുഷമ്മ മുരളി, ജോയിൻ കൺവീനർ ടി സുഭാഷ്, എക്സിക്കൂട്ടീവ് അംഗം കെ എൻ ഹുസൈൻ എന്നിവർ സംസാരിച്ചു.തീക്കോയി ടൗൺ, പൂഞ്ഞാർ മണ്ഡപത്തിപ്പാറ, കുന്നോന്നി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. കുന്നോന്നി നടന്ന സമാപനസമ്മേളനത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി ടിഎസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടി എസ് സിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിജി പ്രമോദ്, പി വി വിജേഷ്,വി ടി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു ,ബീന മധുമോൻ, വി ഡി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.ഇന്ന് (വ്യാഴം) രാവിലെ ഒമ്പത്തിന് ഭരണങ്ങാനം ഉള്ളനാട് നിന്നും ആരംഭിക്കുന്ന ജാഥ തലപ്പലം സബ് സ്റ്റേഷൻ, തിടനാട് വലിയപ്പാറ, ഈരാറ്റുപേട്ട ആനിപ്പടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
പ്രാദേശികം