മൂലമറ്റം: വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ
സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു. പുത്തേട് ഭാഗത്താണ് വാഗമണ്ണിൽ നിന്നും തിരിച്ചുവരികയായിരുന്ന ട്രാവലർ മറിഞ്ഞ് അപകടമുണ്ടായത്.
ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള മൂലമറ്റം ബിഷപ്പ് വയൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.
ബ്രേക്ക് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം സൈഡിലുണ്ടായിരുന്ന തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ തീരുമാനമാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.