പൊൻകുന്നം: ചെപ്പൂമ്പാറയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പത്തു പേരടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീകളെയുമടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തു.
കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു തട്ടി എന്ന് ആരോപിച്ചായിരുന്നു മദ്യപിച്ചിരുന്ന സംഘം സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചത്. ഹൈവേ പോലീസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് ആസ്പദമായ മുഴുവൻ പേർക്കെതിരെയും. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന്. പൊൻകുന്നം പോലീസ് അറിയിച്ചു.