ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി പി എം അബ്ദുൽ ഖാദറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സനായി ഫാസില അബ്സാറും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ 19-ാം വാർഡായ വഞ്ചാങ്കലിൽ നിന്നുള്ള കൗൺസിലറാണ് പി എം അബ്ദുൽ ഖാദർ, നഗരസഭയിൽ തുടർച്ചയായി രണ്ടാംവട്ടവും കൗൺസിലറായ അബ്ദുൽ ഖാദർ മുമ്പ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് മാതൃകാ പരമായ അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി കൂടിയാണ് പി എം അബ്ദുൽ ഖാദർ,
ഈരാറ്റുപേട്ട നഗര പതിനാലാം വാർഡായ കൊല്ലംപറമ്പിൽ നിന്നുള്ള കൗൺസിലറാണ് വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ഫാസില അബ്സാർ. മുസ്ലിം യൂത്ത് ലീഗ് നേതാവ് അബ്സാർ മുരിക്കോലിയുടെ ഭാര്യയാണ്. മുൻ ചെയർപേഴ്സൻ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ തുരാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാസില അബ്സാർ പറഞ്ഞ