ജനറൽ

'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസയറിയിച്ച് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇരുവർക്കും ആശംസകളറിയിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ കുറിച്ചു. ഇരുവരുടെയും വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും ഈയടുത്ത് എടുത്ത ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.

45 വർഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളിൽ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീർത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാൻ കാഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ... നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു.