ജനറൽ

മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ മേഖലയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവർ മലയാള സിനിമയിൽ വേണമെന്നില്ല.(producers association against drugs)

സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

പത്രമാധ്യമങ്ങളിൽ കാണുന്നു മയക്കുമരുന്നു സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ പൂർണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിർമാതാക്കൾ നൽകും.

ലൊക്കേഷനിൽ പൊലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാൻ ഞങ്ങൾക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികൾ ഉണ്ടെങ്കിൽ നടപടി എടുക്കണം.

സെലിബ്രിറ്റികൾ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.