പ്രാദേശികം

കോട്ടയം ജില്ലയിൽ 39 KSRTC ബസ്സുകൾ അനുവദിച്ചതിൽ ഈരാറ്റുപേട്ടയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം പ്രസി: ഫിർദൗസ് റെഷിദ് , മുൻസിപ്പൽ പ്രസിഡൻ്റ് വീഎം ഷഹിർ എന്നിവർ KSRTC ATO ക്ക് നിവേദനം നൽകി

ഈരാറ്റുപേട്ട :സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകൾ KSRTC ഏറ്റെടുത്തതിൻ്റെ ഭാഗമായി (ടേക്ക് ഓവർ സർവ്വീസ് ) കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോൾ ക്കും ബസ്സുകൾ അനുവദിക്കുന്നത് മായി ബനധപ്പെട്ട് ഈരാറ്റുപേട്ട ഡിപ്പോയെ മാത്രം ഒഴിവാക്കിയതായി പത്രമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു, ഇത് യാഥാർത്ഥ്യമെങ്കിൽ ഈരാറ്റുപേട്ടയോട് കടുത്ത അവഗണനയാണ് മാനേജ്മെൻ്റ് നടത്തിയിരിക്കുന്നത്
മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട ഡിപ്പോ എന്ന നിലയിൽ ഈരാറ്റുപേട്ടയെ അവഗണിച്ചത് നീതീകരിക്കാനാവില്ല,  
ഈരാറ്റുപേട്ട ഡിപ്പോക്ക് ആവശ്യമായ ബസ്സുകൾ അനുവദിക്കാൻ വേണ്ട നടപടി താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിഷയം ഉടൻ പരിഹരി ച്ചില്ലെങ്കിൽ പ്രക്ഷേഭ പരിപാടികളുമായി മുന്നോട്ട് പോകും