ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം (സ്‌കിറ്റ്+കോമഡി) പ്രോഗ്രാമാണ് 'ഉപ്പും മുളകും'. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്. ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല.
മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി കഴിഞ്ഞദിവസം യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു വെറൈറ്റി മീഡിയ എന്ന ചാനല്‍ പോസ്റ്റ് ചെയ്തു.
ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൂടാതെ മുന്നേയും ഉണ്ണി എന്ന ഈ സംവിധായകന്റെ അടുത്തുനിന്നും, പരമ്പരയിലെ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതും റിഷി പറയുന്നുണ്ട്.
മുടിയന്റെ അമ്മയായി എത്തുന്ന നിഷ സാരംഗ് മുന്നേതന്നെ ഉണ്ണി എന്ന സംവിധായകനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെപ്പറ്റിയും റിഷി ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നുണ്ട്. തന്നെ പുറത്താക്കി എന്നതിലും സങ്കടം, കഥാപാത്രമായ മുടിയനെ മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിച്ചു എന്ന തരത്തില്‍ അവര്‍ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണെന്നും റിഷി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണം കൊടുത്തിരിക്കുകയാണ് ചാനല്‍.
ആര്‍ട്ടിസ്റ്റുകള്‍ പെട്ടന്ന് കൊഴുക്കുമെന്നും, അവര്‍ പിന്നെ ശബ്ദം മാറ്റി സംസാരം തുടരും, തങ്ങളില്ലെങ്കില്‍ ഈ പ്രോഗ്രാം തന്നെ ഇനിയുണ്ടാകില്ല എന്ന തരത്തിലേക്ക് അവരുടെ സംസാരം മാറുമ്പോള്‍, ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാതെ രക്ഷയില്ല എന്നാണ് ചാനല്‍ മേധാവി പറയുന്നത്.
വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടണം എന്നെല്ലാമാണ് വിശദ്ദീകരമായി ചാനല്‍ മേധാവി പറയുന്നത്. മുടിയന് എന്താണ് സംഭവിച്ചത്, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തിലെല്ലാം സോഷ്യല്‍മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്യുകയാണ്.