ഈരാറ്റുപേട്ട: സെൻറർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ ( സിജി) യുടെ വനിതാ വിഭാഗമായ
സിജി വിമൻ കളക്ടീവ് ഈരാരാറ്റുപേട്ട യൂണിറ്റ് രൂപികരിച്ചു. വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് , നൈപുണ്യവികസന, സ്ത്രീ ശാക്തികരണ മേഖലയിൽ സിജി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ സിജി വിമൻ കളക്ടീവ് ഈരാററുപേട്ട യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കും. സിജി ക്ലസ്റ്റർ ടു ചെയർമാൻ പ്രൊഫസർ, എ.എം. റഷീദ് ഉൽഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ.പി.പി.എം. നൗഷാദ്, അമീൻ മുഹമ്മദ് (ജില്ലാ എച്ച് ആർ കോഓർഡിനേറ്റർ ) , മാഹിൻ എ കരിം ( സിജി യൂണിറ്റ് പ്രസിഡൻറ്) എന്നിവർ സംസാരിച്ചു. വിമൻകളക്ടീവ് യുണിറ്റ് ഭാരവാഹികൾ സുമിനാ പി.എ ( പ്രസിഡൻ്റ്) റസീനാ ജാഫർ (സെക്രട്ടറി) സബിത മുഹമ്മദ് (ട്രഷറർ) നസീറ എൻ (കോഓർഡിനേറ്റർ) എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ റഷീദാ നിജാസ്, താഹിറാ താഹാ, ആദിലാ കെ സുബെർ . 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികളുടെ നൈപുണ്യ ശേഷി വികസനത്തിനായി സിജി നടപ്പാക്കിവരുന്ന" ഗ്രാമദീപം " പദ്ധതിയുടെ ഏഴ് യൂണിററുകൾതുടങ്ങാൻ തീരുമാനിച്ചു.
പ്രാദേശികം









