ഈരാറ്റുപേട്ട:രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്‌സ്' ) യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഫെയ്‌സ് പ്രസിഡന്റ് കെ. പി. എ. നടയ്ക്കൽ ദേശീയ പതാക ഉയർത്തി.തുടർന്ന് ഓഫീസ് ഹാളിൽ വച്ച് "ഇന്ത്യ: ജനാധിപത്യത്തിന്റെ ഭാവി" എന്ന വിഷയത്തിൽ സ്വാതന്ത്ര്യദിന സെമിനാർ നടത്തി. ഫെയ്‌സ് ജനറൽ സെക്രട്ടറി റസീന ജാഫർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.പി.എ. നടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഫെയ്‌സ് ഡയറക്ടർ സക്കീർ താപി സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫെയ്‌സ് വൈസ് പ്രസിഡന്റ് പുഷ്പ സജീവ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ജോർജ്കുട്ടി കടപ്ലാക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാവി വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ ഫെയ്‌സ് രക്ഷാധികാരിയും നോവലിസ്റ്റുമായ തോമസ് തലനാട്, വൈസ് പ്രസിഡന്റ്മാരായ ജബ്ബാർ പാറയിൽ, റഫീഖ് പട്ടരുപറമ്പിൽ, ലിറ്ററേച്ചർ ക്ലബ്ബ് പ്രസിഡന്റ് ജാഫർ ഈരാറ്റുപേട്ട, വിമൻസ് ക്ലബ്ബ് പ്രസിഡന്റ് മൃദുല നിഷാന്ത്, യൂത്ത് ക്ലബ്ബ് പ്രസിഡന്റ് സിനോബി സി. തങ്കപ്പൻ, മ്യൂസിക് ക്ലബ്ബ് പ്രസിഡന്റ് കെ. ഐ.റാസിഖ്, ഗ്ലോബൽ ക്ലബ്ബ് പ്രസിഡന്റ് അഷ്‌റഫ് ഏന്തയാർ, നിഷാന്ത് പത്മനാഭൻ, മേരിക്കുട്ടി കുര്യാക്കോസ്,റഫീഖ് പേഴുംകാട്ടിൽ, കെ.പി. ത്വാഹാ,ഇബ്രാഹിം കാമ്പസ്, മുഹ്സിൻ പി.എം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മ്യൂസിക് ക്ലബ് ഭാരവാഹികളായ അജി പാല, റാസിഖ് കെ.എ. മേരിക്കുട്ടി കുര്യാക്കോസ് എന്നിവർ സ്വാതന്ത്ര ഗീതങ്ങൾ ആലപിച്ചു.ചടങ്ങിന്റെ അവതാരകൻ കൂടിയായിരുന്ന ഫെയ്‌സ് ട്രഷറർ പി. പി. എം. നൗഷാദ് കൃതജ്ഞത രേഖപ്പെടുത്തി.









