ഈരാറ്റുപേട്ട:പ്രളയക്കെടുതിയിൽപ്പെട്ട ഈരാറ്റുപേട്ടയിലെ വിദ്യാർഥികൾക്ക് കൈത്താങ്ങായി 'സിജി' (CIGI) കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.
ഈരാറ്റുപേട്ട ഫെയ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.സിജി ജില്ലാ പ്രസിഡന്റ് സാജിദ് എ. കരിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എസ്.എസ്.കെ. ഡി.പി.ഒ. നാസർ മുണ്ടക്കയം, മുനിസിപ്പൽ കൗൺസിലർമാരായ അഫ്സൽ ഇജാസ്, ജസ്ന ഷാഹിർ, സിജി ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദ്, ട്രഷറർ എം.എഫ്. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.








