പ്രാദേശികം

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി -സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ

ഇന്ത്യയുടെ സംസ്കൃതികളെയും ജനാധിപത്യമതേതര സംവിധാനങ്ങളെയും ഭരണാധികാരികൾ തന്നെ തകർത്തു മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ സന്നദ്ധമാകണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ അഭിപ്രായപ്പെട്ടു.ജമാഅത്ത് ഫെഡറേഷൻ 40ആം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജന മുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണാർത്ഥമുള്ള ജനമുന്നേറ്റ പ്രചരണ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന സമാപന സമ്മേളനം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    വൈവിധ്യവും ബഹുസ്വരതയുമാണ് ഗാന്ധിജി ഉൾപ്പെടെയുള്ള മുൻഗാമികൾ നമുക്ക് കാട്ടിത്തരികയും  ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിക്കുകയും ചെയ്തത്.ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗത്തെ അപരവൽക്കരിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്.ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഉടനീളം പര്യടനം നടത്തി. മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ യാത്രയുടെ സന്ദേശവുമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ നിന്നും പാണക്കാട് സാദിക്കലി ഷിഹാബ് തങ്ങൾ പതാക നൽകി ആരംഭിച്ച ജാഥ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് മുണ്ടക്കയത്ത് എത്തിച്ചേർന്നത്.സംസ്ഥാന പ്രസിഡൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയാണ് ജാഥാ ക്യാപ്റ്റൻ.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഡയറക്ടറും പാങ്ങോട് ഖമറുദ്ദീൻ മൗലവി കോ ഓർഡിനേറ്ററുമാണ്‌ അഡ്വ കെ പി .മുഹമ്മദ്, ശംസുദ്ദീൻ മന്നാനി, സഫീർ ഖാൻ മന്നാനി', കടക്കൽ ജുനൈദ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. വർഗ്ഗീയ ഫാസിസത്തിനെതിരെ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം ശൃഷ്ടിക്കുവാനുള്ള റാലിയിൽ ഒരു ലക്ഷം പേർ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലിയെ അഭിസംബോധന ചെയ്യും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി', കോട്ടയം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഈരാറ്റുപേട്ടയിൽ പ്രചരണജാഥ സമാപിച്ചു. ജില്ലയിലെ പരിപാടികൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ,ജില്ലാ പ്രസിഡൻറ് മുഹമ്മദ് നദീർ മൗലവി, പി.എ.ഇർഷാദ്, കെ.ഇ.പരീത്, സുബെർ മൗലവി,അഷറഫ് കൗസരി, ഡോ.അർഷദ് ബാഖവി, താഹാ മൗലവി, നാസർ മൗലവി, നിസാർ മൗലവി,ജലാൽ പൂതക്കുഴി, അബ്ദുൽ സമദ് മൗലവി, നൗഫൽ ബാഖവി, പി.എസ്.ഷ ഫീക്ക്, അബ്ദുൽ കരീം, ഷിഹാബ് മൗലവി, ഷെമീർ മൗലവി, അനസ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബദുൽ അസീസ് മൗലവി നയിക്കുന്ന ജനമുന്നേറ്റ പ്രചാരണ യാത്രയുടെ ജില്ലാ തല സമാപന സമ്മേളനം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.