പ്രാദേശികം

ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, ജനാധിപത്യ മതേതര ഇന്ത്യയെ പുനസ്ഥാപിക്കാൻ യുവാക്കൾ അണിനിരക്കേണ്ട സമയമായി : സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ

മോദിയും ആർഎസ്എസും രാജ്യത്താകെ വർഗീയത കൊണ്ട് ഇരുട്ട് പടർത്താൻ ശ്രമിക്കുകയാണെന്നും 
സ്വാതന്ത്ര്യ സമരകാലത്ത് മാപ്പിരന്ന് ഇന്ത്യയെ ഒറ്റ് കൊടുത്ത രാഷ്ട്രീയ ധാരയായിരുന്നു  ആർഎസ്എസ് സ്വീകരിച്ചിരുന്നതെന്നും പി പി സുനീർ പറഞ്ഞു
 വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് കോട്ടയംജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റുകൊടുത്തവർ ദേശസ്നേഹം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്നും ഇന്ത്യയെ ഏക മതരാഷ്ട്രമാക്കുമെന്നുള്ള പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

AIYF ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, അസി: സെക്രട്ടറി ജോൺ വി ജോസഫ്, മോഹൻ ചെന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബുക K ജോർജ്, ഇ കെ മുജീബ്, പി എസ് സുനിൽ, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹാഷിം, അജിതാ ബിനിൽ, അഖില V K , ഫാത്തിമ എന്നിവർ സംസാരിച്ചു.