ഈരാറ്റുപേട്ട: എം.ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഷട്ടിൽ ബാഡ്മിൻറൺ (വുമൺ) ചാമ്പ്യൻഷിപ്പിൽ ഈരാറ്റുപേട്ട എം.ഇ. എസ് കോളേജ് റണ്ണർ അപ്പ് ആയി. ദേവമാതാ കോളേജ് കുറവിലങ്ങാട്, ബി.കെ കോളേജ് അമലഗിരി എന്നീ കോളേജുകളുമായി നടന്ന മത്സരത്തിലാണ് എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട ഫൈനലിൽ എത്തിയത്. ഫൈനലിൽ പാലാ അൽഫോൻസാ കോളേജുമായി നടന്ന മത്സരത്തിൽ എം.ഇ. എസ് കോളേജ് ഈരാറ്റുപേട്ട റണ്ണർ അപ്പ് ആയി.
ടീം അംഗങ്ങൾ: ഫർസാന കെ.എം, ഫിദാമോൾ, റിഷാന റാഷിദ്, ഹിബ നൗഷാദ്, ഫിദ ഫാത്തിമ. അഫ്സൽ, ടീം മാനേജർമാർ നിജാസ്.എച്ച്, സൈറ ബാനു.









