പ്രാദേശികം

നബിദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട : വിവിധങ്ങളായ പരിപാടികളോടെ ഈരാറ്റുപേട്ടയിലെ വിശ്വാസികൾ നബിദിനം ആഘോഷിച്ചു.

മഹല്ലുകൾ കേ ന്ദ്രീകരിച്ച് മതപ്രഭാഷണം, അന്ന ദാനം, മദ്റസാ വിദ്യാർഥികളുടെ കലാപരിപാടി കൾ, മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, ദുആ സമ്മേളനം, ഇസ്‌ലാമിക കലാസാഹിത്യ മത്സര ങ്ങൾ എന്നിവയാണ് പ്രധാനമായും നടത്തിയത്.ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നഗരത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ മദ്രസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത വർണാഭമായ നബിദിന റാലി നടത്തി.

ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, മുഹിദ്ദീൻ ജും അ മസ്ജിജ് ഇമാം വി.പി.സുബൈർ മൗലവി, വാക്കാം പറമ്പ് ജും അ മസ്ജിദ് ഇമാം നൗഫൽ ബാഖവി എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.