1) ഈരാറ്റുപേട്ട നഗരസഭയിലുളള മഞ്ചാടിത്തുരുത്ത്, പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കുന്നതു വരെ താല്ക്കാലികമായി ബസ് സ്റ്റാന്റായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.
2) കാഞ്ഞിരപ്പളളി –തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾക്ക് മാത്രമാണ് ടി പ്രദേശത്ത് പാർക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും അനുവാദം നൽകിയിരിക്കുന്നത്.
3) കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സി.സി.എം ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാർക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീൻ പളളി കോസ് വേ പാലം വഴി കുരിക്കൾ നഗർ ജംഗ്ഷനിൽനിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡിൽ പ്രവേശിക്കണം.
4) തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെൻട്രൽ ജംഗ്ഷനിൽ അരുവിത്തുറ പളളി വഴി സി.സി.എം.ജംഗ്ഷനിൽ നിന്നും മുഹദീൻ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തിൽ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ വഴി തൊടുപുഴ ഭാഗത്തോട്ട് പോകേണ്ടതാണ്.
5) മഞ്ചാടിത്തുരുത്തിൽ പരമാവധി 10 മിനിറ്റ് മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുളളു.
6) കുരിക്കൾ ജംഗ്ഷൻ മുതൽ കോസ് വേ പാലം വരെ പൂഞ്ഞാർ റോഡിൽ നിന്നും വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
7) പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ കുരിക്കൾ നഗർ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുൻവശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്.
8) ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ച് തീർന്ന് സൈറ്റ്ക്ലിയർ ചെയ്തതിനു ശേഷം നിലവിൽ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി ഉപയോഗിക്കുന്നതാണ്.