പ്രാദേശികം

ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്.പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.