ഈരാറ്റുപേട്ട :മുതിർന്ന പൗരന്മാർ യുവതലമുറക്ക് ഒരു കാലത്ത് തണലായിനിന്നവരാണ്. മക്കൾക്കും മക്കളുടെ മക്കൾക്കും കരുതലുംതാങ്ങുമായി നിന്നവരെ ചേർത്തു നിർത്തേണ്ടതാണ് എന്ന സന്ദേശവുമായി ലോക വയോജന ദിനത്തിൽ ഈരാറ്റുപേട്ട എംഇ എസ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാർ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. മക്കൾ മാതാപിതാക്കളെ പരിചരിക്കാതെ ഉത്തരവാദിത്തത്തിൽ നിന്നൊഴുവാകുന്ന ഇക്കാലത്ത് മുതിർന്ന പൗരന്മാർ ഏറ്റവും കരുതലും സ്നേഹവും അർഹിക്കുന്നവരാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനാണ് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കരുണയിലെ അന്തേവാസികൾക്ക് ഉച്ചയൂണ് നൽകിയും, അവരോടൊപ്പം പാട്ടുപാടിയും, കഥ പറഞ്ഞും, നൃത്തം അവതരിപ്പിച്ചും വയോജന ദിനം അവർ അർത്ഥവത്താക്കി. അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു.കരുണ ട്രസ്റ്റ് ചെയർമാൻ എൻ .എ .എം ഹാറൂൺ ഉദ്ഘാടനം ചെയ്തു. രോഗ്രാം ഓഫീസർമാരായ ഫഹ്‌മി സുഹാന, റസിയ യൂസഫ്, വോളണ്ടിയർ സെക്രട്ടറി ഉമർ മുഖ്താർ എന്നിവർ നേതൃത്വം നൽകി.
പ്രാദേശികം









