പ്രാദേശികം

തനിമ പൂക്കളം 2024 സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .സൗന്ദര്യമുള്ള ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി കലാസാഹിത്യരംഗത്ത് കേരളത്തിൽ ഉടനീളം പ്രവർത്തിച്ചുവരുന്ന തനിമ കലാസാഹിത്യ വേദിയുടെ ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിച്ച പൂക്കളം 24 സൗഹൃദ സംഗമം ഓണ സ്മരണകളാലും കലാ പരിപാടികളാലും ശ്രദ്ധേയമായി.പ്രൊഫസർ എം ജി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ  ഇ. മുഹമ്മദ് (റിട്ടയേഡ് എച്ച് എം) സൗഹൃദ പൂക്കളം വരയ്ക്കലിന് തുടക്കമിട്ടുകൊണ്ട് ഓണ സ്മരണകൾ പുതുക്കി. ജയൻ തലനാട്, പൂഞ്ഞാർ സഹോദരങ്ങളായ സന്തോഷ്, സതീഷ് എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.കലാ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണ സ്മരണകൾ പങ്കിട്ട് പൂക്കളം തീർത്തു.
 

ഓണക്കഥകളും കവിതകളും, ഗാനങ്ങളും ചേർന്ന് സൗഹൃദ സംഗമം ഈരാറ്റുപേട്ടയ്ക്ക് നവ്യാനുഭൂതി പകർന്നുനൽകി.തനിമ കലാസാഹിത്യ വേദി  ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡൻറ് അൻസാർ അലിഅധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ എസ് എഫ് ജബ്ബാർ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ കോർഡിനേറ്റർമാരായ ഷാഹുൽ ഹമീദ്, നസീർ കണ്ടത്തിൽ, നാസർ പി എസ്, റഷീദ നിജാസ്,  ഹസീന ടീച്ചർ എന്നിവർ എന്നിവർ സൗഹൃദ സംഗമത്തിന് നേതൃത്വം നൽകി.