പ്രാദേശികം

കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കുക -വെൽഫെയർ പാർട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിലൂടെ ആർ.എസ്.എസും മുഖ്യമന്ത്രിയുടെ ഓഫീസിലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകളാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി. കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എം.എൽ.എയുടെ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കുരിക്കൾ നഗറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഷാഫി, മണ്ഡലം പ്രസിഡന്റ് ഫിർദൗസ് റഷീദ്, മുനിസിപ്പൽ പ്രസിഡന്റ് ഷഹീർ കരുണ, സെക്രട്ടറി യൂസുഫ് ഹിബ തുടങ്ങിയവർ നേതൃത്വം നൽകി.