ഈരാറ്റുപേട്ട : ഡിവൈൻ എജുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക' എന്ന സന്ദേശവുമായി ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തുന്ന 'ഡിവൈൻ മാരത്തോൺ' ന്റെ ഔപചാരിക പ്രചാരണോദ്‌ഘാടനം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുഹറ അബ്ദുൽഖാദർ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഷെഫ്ന അമീൻ, സുനിത ഇസ്മായിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ഡിവൈൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ റാഷിദ് കെ. എൽ, ഫൈസൽ താഹ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം









