ഈരാറ്റുപേട്ട. സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഒട്ടോസ്റ്റാൻറിനെതിരെ ഈ ഭാഗത്തുള്ള വ്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ഹൈവേയിൽ സെൻട്രൽ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം റോഡിൽ അനധികൃത ഒട്ടോസ്റ്റാ ൻ്റ് പ്രവർത്തിച്ചുവരുന്നത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വ്യാപാരികൾ നിവേദനത്തിൽ പറയുന്നു.
ഇതിനിടെ സെൻട്രൽ ജംഗ്ഷനിലെ സി.ഐ.റ്റി.യു. എ ഐ റ്റി യു.സി ഒട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു.അബ്ദുൽ റസാഖ്, ദിലീപ് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.









