പ്രാദേശികം

വയലാർ അനുസ്മരണം നടത്തി.

ഈരാറ്റുപേട്ട, പ്രശസ്ത കവി വയലാർ രാമവർമ്മ അനുസ്മരണവും ഗാനസന്ധ്യയും ഈരാറ്റുപേട്ട ഫൈൻ ആട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് ഓഫീസ് ഹാളിൽ നടത്തികെ. എം ഷബീർ അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ ഗായകൻ സി.വി.എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു പി. എം മുഹ്സിൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ. പി എ നടയ്ക്കൽ, പി.എസ് റഫീഖ്, ഹാഷിം ലബ്ബ , നസീർ കണ്ടത്തിൽ, പി.പി.എം നൗഷാദ്, മുഷ്താഖ് കൗസരി ,കെ എം ജാഫർ, പ്രകാശ് അടുക്കം, സജി തലപ്പലം, താഹിറ താഹ, മനാഫ്, കെ. ഐ റാസി , ജലീൽ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചുചടങ്ങിൽ ഷാഹുൽ ഹമീദ് സ്വാഗതവും ബിജിലി സൈൻ നന്ദിയും പറഞ്ഞുവയലാർ ഗാനങ്ങൾ കോർത്തിണക്കി വയലാർ ഗാനസന്ധ്യയും അരങ്ങേറി .