വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു. നിരോധനം നിലവില്‍ വന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കേരളം

പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍എസ്എസിനെയും നിരോധിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.എഫ്.ഐയെ നിരോധിച്ചത് പോലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലർ ഫ്രണ്ടിനെ പോലെ തന്നെ ആർ.എസ്.എസിനും ഒരു നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘ആർ.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ നേരിടുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏത് തരത്തിലുള്ള വര്‍ഗീയതയെയും ചെറുക്കണമെന്നുള്ള നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്നുമുള്ളത്. എന്നാല്‍, ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ വേരെ പേരില്‍ വരും. സിമിയെ നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ വന്നു. അങ്ങനത്തെ സാഹചര്യത്തില്‍ വര്‍ഗീയതയെ എതിര്‍ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ശക്തികളും യോജിച്ച് നിന്ന് കൊണ്ട് പോരാട്ടം നടത്തണം’, ചെന്നിത്തല പറഞ്ഞു.

കേരളം

'ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി:. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍  58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്.കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന്  ഹർജിയിൽ കുറ്റപ്പെടുത്തി.ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്

കേരളം

നബിദിനം ഒക്ടോബർ 9ന് ഞായറാഴ്ച

കോഴിക്കോട്.മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായി വിവരം ലഭ്യമല്ലാത്തതിനാൽ ഇന്ന് സ്വഫർ മുപ്പത് പൂർത്തിയാക്കി നാളെ റബീഉൽ അവ്വലിനു തുടക്കമാകും.  ഇതനുസരിച്ച് ഒക്ടോബർ 9ന് ഞായറാഴ്ചയായിരിക്കും നബിദിനമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

കേരളം

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിൻ വലിക്കാൻ ഉത്തരവ്: പയ്യന്നൂരിലെ ഡോക്ടറുടെ നിയ പോരാട്ട വിജയം

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിൻ വലിക്കാൻ ഉത്തരവ്.ഉത്താരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റിയാണ് പരസ്യം നല്‍കുന്നത് തടഞ്ഞത്. പയ്യന്നൂരിലെ  ഡോക്ടറുടെ നിയ പോരാട്ട വിജയം കണ്ടത്. നേത്രരോഗ വിദഗ്ദനായ ഡോ കെ വി ബാബു നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് പതഞ്ജലി പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറങ്ങിയത്.  അഞ്ച് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റി ഉത്തരവിട്ടത്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ക്കെതിരെ യായിരുന്നു ഡോക്ടറുടെ നിയമ പോരാട്ടമാണ് വിജയം കണ്ടത്. പരസ്യങ്ങള്‍ക്ക് നിരോധനമുള്ള വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളിലൂടെ നല്‍കിയതെന്നാണ് ഡോ ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഡ്രഡ് ആന്‍ഡ് മാജിക് റെമഡീസ് ആക്‌ട്, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്‌ട് എന്നിവ പ്രകാരം പതാഞ്ജലിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ആയുഷ്മന്ത്രാലയത്തിലേക്ക് അയച്ചു

കേരളം

എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിക്കണമെന്ന് അഭിപ്രായമില്ല

തിരുവനന്തപുരം: എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിൻ്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ല എന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയിൽ തൊഴിലാളികൾ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാട്ടാക്കടയിൽ സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ: പി സി ജോർജ്

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ ആയിരുന്നെന്ന്  പി സി ജോർജ് അഭിപ്രായപ്പെട്ടു. റിയാസിനെതിരെ എന്‍ഐഎ അന്വേഷണമുണ്ടെന്നും അതിൽ പിണറായി വിജയന്‍ അകത്തുപോകുമെന്നും പി സി ജോര്‍ജ് ‘ഷെകെയ്‌ന’ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ആരോപിച്ചു.മുൻ മന്ത്രിയായ കെ ടി ജലീല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളാണ്. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എന്‍ഐഎയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എല്ലാവിധ വളവും വെച്ചുകൊടുക്കുന്ന ആള്‍ പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി റിയാസിന് മകളെ കെട്ടിച്ചു കൊടുത്തില്ലേ. പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.കോഴിക്കോട് വച്ചുനടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്‌സല്‍ ഖാസിമിയെ അന്നു തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് അതുണ്ടാകാത്തതെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. മുഹമ്മദ് റിയാസും കെ ടി ജലീലുമാണ് ഇതിന്റെ നേതാക്കളെന്നും പി സി ജോര്‍ജ് ആരോപിച്ചു.ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി അമേരിക്കയില്‍ ചികിത്സിക്കാന്‍ പോയതാണ് എന്നാണ് പറയുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നില്ല. ആശുപത്രിയില്‍ പോയിട്ട് പത്തുമിനുട്ട് നിന്നു. അതുകഴിഞ്ഞ് എട്ടുദിവസം യുഎഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ ആയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ നടത്തി. ഇതൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായും മുസ്ലീം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്നും’, പി സി ജോര്‍ജ് പറഞ്ഞു.

കേരളം

അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങൾ നടൻ ഉന്നയിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.